സുരക്ഷിതമല്ലാത്ത വായ്പകള്‍ ഏറി,  റിസര്‍വ് ബാങ്കിന്റെ ജാഗ്രതാ നിര്‍ദ്ദേശം 

മുംബൈ-യുഎസിലെയും യൂറോപ്പിലെയും സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടെ രാജ്യത്തെ ബാങ്കുകളോട് കരുതലെടുക്കാന്‍ ആര്‍ബിഐ നിര്‍ദേശം. യുഎസിലെ ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിട്ടപ്പോഴും ആര്‍ബിഐ ഇത്തരത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കിട്ടാക്കടം ഉള്‍പ്പടെയുള്ളവ ശുദ്ധീകരിച്ച് മികച്ച ധനസ്ഥിതിയിലാണ് രാജ്യത്തെ ബാങ്കുകള്‍ ഇപ്പോളുള്ളത്. നിലവിലെ സാഹചര്യം തുടര്‍ന്ന് കൊണ്ടുപോകുന്നതിനാണ് ആര്‍ബിഐ ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈടില്ലാതെ നല്‍കുന്ന റീട്ടേയ്ല്‍ വായ്പകള്‍,വ്യക്തിഗത വായ്പകള്‍,ക്രെഡിറ്റ് കാര്‍ഡ്,ചെറുകിട ബിസിനസ് വായ്പകള്‍ എന്നിവയാണ് ഈയിനത്തില്‍ വരുന്നത്.


 

Latest News