ആദായനികുതി ഉദ്യോഗസ്ഥന്റെ വീട്ടില്‍  നിന്ന് 70 പവന്റെ സ്വര്‍ണ്ണം കവര്‍ന്നു

ചെന്നൈ-ആദായനികുതി ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 70 പവന്റെ സ്വര്‍ണ്ണം കവര്‍ന്നു. ചെന്നൈയില്‍ അസിസ്റ്റന്റ് കമ്മീഷണറായ എസ്.കണ്ണന്റെ കോയമ്പത്തൂര്‍ വടവള്ളി തൊണ്ടയമുത്തൂര്‍ റോഡിലെ ശ്രീശക്തി നഗറിലെ വസതിയില്‍ നിന്നാണ് സ്വര്‍ണ്ണവും വെള്ളിയും കവര്‍ന്നത്.കഴിഞ്ഞ ദിവസം രാവിലെയാണ് കവര്‍ച്ച വിവരം അറിഞ്ഞത്. അതിനു തലേ ദിവസം പുലര്‍ച്ചെ അദ്ദേഹം കുടുംബ സമേതം ചെന്നൈയിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ അയല്‍ക്കാരിയായ ഭാനുമതിയാണ് വീട് കുത്തിത്തുറന്ന നിലയില്‍ ഉള്ള വിവരം കണ്ണനെ അറിയിച്ചത്. തുടര്‍ന്ന് വടവള്ളി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും വെള്ളിയുമാണ് നഷ്ടപെട്ടത്. സിസിടി.വി യും റെക്കോര്‍ഡര്‍ അടക്കം ഇവര്‍ കവര്‍ന്നിട്ടുണ്ട്. പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


 

Latest News