Sorry, you need to enable JavaScript to visit this website.

9 വയസ്സുകാരിയെ പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത കുട്ടി അറസ്റ്റിൽ

- കളിച്ചുകൊണ്ടിരിക്കെ, പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനം നടന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ന്യൂഡൽഹി - കിഴക്കൻ ഡൽഹിയിൽ ഒമ്പത് വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായി. തെരുവിൽ കളിച്ചുകൊണ്ടിരിക്കെ, പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.
 ശനിയാഴ്ചയാണ് സംഭവം. തെരുവിൽ കളിച്ചുകൊണ്ടിരിക്കെ പെൺകുട്ടിയെ പ്രതി പാർക്കിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. പിന്നാലെ ക്ഷീണിതയായ കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. 
 പീഡനം നടന്നതായി ഡോക്ടർമാർ ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷം രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും കൗൺസലിംഗ് നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
 

Latest News