Sorry, you need to enable JavaScript to visit this website.

റിയാദിന് നേരെ വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം; സൗദി സൈന്യം നിർവീര്യമാക്കി

റിയാദ്- സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ഹൂത്തികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി സുരക്ഷ സേന നിർവീര്യമാക്കി. ആകാശത്തുവെച്ച് തന്നെ സൗദി സൈന്യം മിസൈൽ തകർത്തു. റിയാദിലെ സുലൈ, ഉമ്മു ഹമാം എന്നിവടങ്ങളിൽ വൻ ശബ്ദം കേട്ടതായി മലയാളികളടക്കമുള്ളവർ മലയാളം ന്യൂസിനോട് പറഞ്ഞു. മലയാളികൾ തിങ്ങിപ്പാർക്കുന്ന ബത്തയിലും ശബ്ദം കേട്ടതായി ആളുകൾ പറയുന്നു. ആറു തവണയെങ്കിലും ആകാശത്ത്‌നിന്ന് വൻ ശബ്ദം കേട്ടതായി പരിസരവാസികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തു. ഉഗ്രസ്‌ഫോടന ശബ്ദം കേട്ടതായി നഗരവാസികൾ പറഞ്ഞു. ആർക്കെങ്കിലും ആളപായമുണ്ടായതായി വിവരമില്ല. റിയാദ് ലക്ഷ്യമാക്കി നേരത്തെയും ഹൂത്തികൾ സ്ഥിരമായി മിസൈലുകൾ തൊടുത്തുവിടാറുണ്ടായിരുന്നു. ഇതെല്ലാം ആകാശത്ത് വെച്ചുതന്നെ സൗദി സൈന്യം തകർക്കുകയും ചെയ്യും.
 

Latest News