സദ്യയ്ക്കായി തയ്യാറാക്കിയ തിളച്ച രസത്തില്‍ വീണ് വിദ്യര്‍ത്ഥി മരിച്ചു

ചെന്നൈ - വിവാഹ വീട്ടില്‍ കാറ്ററിംഗ് ജോലി ചെയ്യുന്നതിനിടെ  തിളച്ചുകൊണ്ടിരുന്ന രസത്തിന്റെ പാത്രത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ത്ഥി മരിച്ചു. തിരുവള്ളൂര്‍ മീഞ്ചൂരില്‍ അത്തിപ്പട്ട് പുതുനഗര്‍ സ്വദേശി സതീഷ് (20) ആണ് മരിച്ചത്.  ഗുരുതരമായി പൊള്ളലേറ്റ സതീഷ് ചികിത്സയിലിരിക്കേയാണ് മരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ സതീഷ് പഠനത്തിനിടെ കാറ്ററംിഗ് ജോലിയും ചെയ്തിരുന്നു. വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പാനുള്ള ഒരുക്കങ്ങള്‍ക്കിടെ സദ്യയ്ക്കായി തയ്യാറാക്കിയ തിളച്ചുകൊണ്ടിരിക്കുന്ന വലിയ രസ പാത്രത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു.

 

Latest News