കൊല്ലത്ത് നഴ്‌സിന് നേരെ ആസിഡ് ആക്രമണം നടത്തിയ ഭർത്താവ് അറസ്റ്റിൽ

കൊല്ലം - പുനലൂരിൽ താലൂക്ക് ആശുപത്രിയിലെ നഴ്‌സിന് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. വെട്ടിക്കവല സ്വദേശി നീതുവിന്റെ (32) മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ച ഭർത്താവ്  കൊട്ടാരക്കര വെട്ടിക്കവലക്കടുത്ത കണ്ണങ്കോട് സ്വദേശി ബിബിൻ രാജുവാണ് പിടിയിലായത്.
 ശനിയാഴ്ച വൈകിട്ട് പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപത്തുവച്ചായിരുന്നു ഭർത്താവിന്റെ ആസിഡ് ആക്രമണം. ഇരുവരും പരസ്പരം സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ബിബിന്റെ പെട്ടെന്നുള്ള ആക്രമണമുണ്ടായത്. ബിബിനെ പുനലൂർ പോലീസ് ആണ് പിടികൂടിയത്. 90 ശതമാനം പൊള്ളലേറ്റ നീതു കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

Latest News