കോഴിക്കോട്- പേരാമ്പ്രയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടനം കഴിഞ്ഞ് പോവുന്നതിനിടെയാണ് കരിങ്കൊടി കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കറുത്ത ഷര്‍ട്ട് ഊരി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കാണിക്കുകയായിരുന്നു.






