മദ്യം നല്‍കി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

കാസര്‍കോട് - മദ്യം നല്‍കി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. മുന്‍ വിജിലന്‍സ് ഡി.വൈ.എസ്.പി തൃക്കരിപ്പൂര്‍ സ്വദേശിയായ വി.മധുസൂദനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. നടന്‍ കൂടിയ മധുസൂദനന്‍  ഹോട്ടല്‍ മുറിയില്‍ വെച്ച് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. ഹൃസ്വ ചിത്രത്തില്‍ അഭിനയിക്കാനാണ് യുവതി കാസര്‍കോട്ടെത്തിയത്. 

 

Latest News