22 മലയാളികള്‍ കൂടി നാട്ടിലെത്തി; ക്വാറന്റൈനിലായവര്‍ അടുത്ത ദിവസം എത്തുമെന്ന് നോര്‍ക്ക

തിരുവനന്തപുരം- ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍നിന്ന് ഒഴിപ്പിച്ച 22 മലയാളികള്‍ കൂടി ഞായറാഴ്ച നാട്ടില്‍ തിരിച്ചെത്തി. ദല്‍ഹിയില്‍ നിന്നുള്ള എയര്‍ ഏഷ്യ വിമാനത്തില്‍  13 പേര്‍ കൊച്ചിയിലും  ഇന്‍ഡിഗോ വിമാനത്തില്‍ ഒമ്പതു പേര്‍ തിരുവനന്തരപുരത്തുമാണ് എത്തിയത്. ഇതോടെ നാലു ദിവസത്തിനുള്ളില്‍ സുഡാനില്‍നിന്ന്  നാട്ടിലെത്തിയവരുടെ ആകെ എണ്ണം 80 ആയി.
ജിദ്ദയില്‍നിന്ന് നേരിട്ട് 180 യാത്രക്കാരുമായി സ്‌പൈസ് ജെറ്റിന്റെ ഒരു വിമാനം തിങ്കള്‍ രാവിലെ ആറു മണിയോടെ കൊച്ചിയിലെത്തും.
ബംഗളുരുവില്‍ നിന്ന്  40 പേരും ദല്‍ഹിയില്‍ നിന്ന് 33 പേരും മുംബൈയില്‍ നിന്ന് ഏഴു പേരും ഇതിനോടകം കേരളത്തില്‍ എത്തിയിട്ടുണ്ട്. 23  ഓളം പേര്‍ ബംഗളൂരുവില്‍ ക്വാറന്റൈനിലാണെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെ മെയ് 2, 3 തീയതികളില്‍ കേരളത്തിലേക്ക് അയക്കുമെന്ന് കരുതുന്നു.
വിമാനത്താവളങ്ങളിലെത്തിയ മലയാളികളെ നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ സ്വീകരിച്ച് വീടുകളിലേക്ക് യാത്രയാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News