വിഴിഞ്ഞം സ്വദേശിയായ യുവാവ് തബൂക്കില്‍ തൂങ്ങിമരിച്ചു

തബൂക്ക്- തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ യുവാവിനെ തബൂക്കില്‍ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുല്ലുർക്കോണം പാറവിള വീട്ടിൽ ഷാൻ(30) ആണ് മരിച്ചത്.  ആറു നില കെട്ടിടത്തിലെ മൂന്നാം നിലയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഏഴു വർഷമായി തബൂക്കൽ മത്സ്യ വിൽപന ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ഒന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. അവിവാഹിതനാണ്. പിതാവ്  ഷാജഹാൻ. മാതാവ് പരേതയായ ലത്തീഫ ബീവി. ഒരു മാസം മുമ്പാണ് മാതാവ് മരിച്ചത്.

 

 

Latest News