വിമാനതാവളത്തിൽ യാത്രക്കാരിയുടെ ലഗേജിൽ പാമ്പുകൾ

ചെന്നൈ- മലേഷ്യയിൽനിന്നു ചെന്നൈ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിയുടെ ലഗേജിനുള്ളിൽനിന്നു 22-ലേറെ പാമ്പുകളെയും ഓന്തിനെയും പിടികൂടി. വ്യത്യസ്ത ഇനത്തിൽപ്പെട്ട 22ഓളം പാമ്പുകളെയാണ് പിടികൂടിയത്. പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാണ് ഇവയെ സൂക്ഷിച്ചിരുന്നത്. 

പ്ലാസ്റ്റിക് കണ്ടെയ്‌നറിൽനിന്നു പാമ്പുകൾ പുറത്തേയ്ക്ക് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇരുമ്പുവടി ഉപയോഗിച്ച് ഉദ്യോഗസ്ഥർ പാമ്പിനെ കരുതലോടെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പുറത്തേയ്ക്ക് ഇഴഞ്ഞുനീങ്ങിയത്. യാത്രക്കാരിയെ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു.
വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്.  

Latest News