അപകടകരമായ രീതിയിൽ വാഹനമോടിച്ച് ഭീതിപരത്തിയ സ്വദേശിയെ കസ്റ്റഡിയിലെടുത്തു

അൽ ബാഹ- അൽബാഹക്കടുത്ത ഖിൽവയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് ഭീതിപരത്തുകയും നിരവധി വാഹനങ്ങളെ ഇടിപ്പിക്കുകയും ചെയ്ത സ്വദേശിയെ കസ്റ്റഡിയിലെടുത്തതായി ഖിൽവ പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത പ്രതിക്ക് മാനസിക തകരാറുള്ളതായി സംശയിക്കുന്നു. റിമാന്റ് ചെയ്ത പ്രതിക്കെതിരെ ശിക്ഷാനടപടികൾ പൂർത്തിയാക്കുന്നതിന് കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാളെ കുറിച്ച് അന്വേഷിക്കുന്നതായും വൈകാതെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് വക്താവ് പറഞ്ഞു.
 

Latest News