പഞ്ചാബില്‍ ഫാക്ടറിയില്‍  വാതക ചോര്‍ച്ച, പതിനൊന്ന് മരണം

ചണ്ഡീഗഡ്-പഞ്ചാബില്‍ കമ്പനിയിലെ വാതകം ചോര്‍ന്ന് പതിനൊന്ന് പേര്‍ മരിച്ചു. വിഷ വാതകം ശ്വസിച്ച് അബോധാവസ്ഥയിലായ നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷയുടെ ഭാഗമായി പ്രദേശം മുഴുവന്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ലുധിയാനയില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഗോയല്‍ മില്‍ക്ക് പ്ലാന്റിലെ കൂളിങ്  സിസ്റ്റത്തില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. വാതകം ശ്വസിച്ച് ഫാക്ടറിക്ക് അടുത്തുള്ള വീടുകളിലെ നിരവധി താമസക്കാരും തലകറങ്ങി വീണതായും റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
 

Latest News