സുഡാനില്‍നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ ഒഴിപ്പിച്ചു; സിനിമാ ഡയലോഗുമായി മന്ത്രി വി.മുരളീധരന്‍

ജിദ്ദ-ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ കാവേരി തുടരുന്നതിനിടെ കൈവരിച്ച വിജയം സൂചിപിക്കാനായി സിനിമാ ഡയലോഗുമായി രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.  
സുഡാനില്‍നിന്ന് 2100 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ച ശേഷമാണ് മന്ത്രി ഹൗ ഈസ് ദ ജോഷ് എന്ന് ട്വിറ്ററില്‍ ചോദിച്ചത്. ഹിന്ദിയില്‍ ആവശം, ഉത്സാഹം തുടങ്ങിയ അര്‍ഥങ്ങളുള്ള ജോഷ് ചേര്‍ത്തുള്ള ഡയലോഗ് ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന വിക്കി കൗശല്‍,യാമി ഗൗതം ചിത്രത്തിനുശേഷം വലിയ പ്രചാരം നേടിയിരുന്നു. പാക്കധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നാലക്രമണത്തിലേക്ക് നയിച്ച സംഭവങ്ങളാണ് ആദിത്യ ധര്‍ സംവിധാനം ചെയ്ത സനിമയിലുള്ളത്. ചിത്രത്തില്‍ ഹൗ ഇസ് ദ ജോഷ് എന്ന് വിക്കി കൗശല്‍ പറയുന്ന ഡയലോഗിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
വ്യോമ സേനയുടെ സി-130ജെ വിമാനത്തില്‍ 135 ഇന്ത്യക്കാര്‍ കൂടി ജിദ്ദയിലെത്തിയ ശേഷം മന്ത്രി നല്‍കിയ ട്വിറ്റര്‍ പോസ്റ്റില്‍ ദൗത്യം തുടരുമെന്ന് വ്യക്തമാക്കി. കേരളത്തിന്റെ പുത്രനെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓപ്പറേഷന്‍ കാവേരിക്ക് മേല്‍നോട്ടം വഹിക്കാാന്‍ അയച്ച മുരളീധരന്‍ ജിദ്ദയില്‍ താമസിച്ചുകൊണ്ടാണ് രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News