അരിക്കൊമ്പന് ഏഴാമതും ബൂസ്റ്റര്‍ ഡോസ് നല്‍കി

ഇടുക്കി- മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കീഴടക്കിയ അരിക്കൊമ്പന് ചിന്നക്കനാലില്‍നിന്ന് പെരിയാറിലേക്കുള്ള യാത്രക്കിടെ വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കി. മയക്കുവെടി വച്ചതിന് ശേഷം ഇതോടെ ഏഴാമത്തെ ബൂസ്റ്റര്‍ ഡോസാണ് അരിക്കൊമ്പന് നല്‍കിയിരിക്കുന്നത്. ചിന്നക്കനാലില്‍ വച്ച് പുറപ്പെട്ടയുടന്‍ ആനിമല്‍ ആംബുലന്‍സില്‍ ആന പരാക്രമം കാണിച്ചിരുന്നു. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലൂടെയാണ് അരിക്കൊമ്പനുമായുള്ള വാഹന വ്യൂഹം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
ആനയെ പെരിയാര്‍ കടുവാ സങ്കേതത്തിലെ വനമേഖലയിലേക്കാണ് മാറ്റുന്നത്. കുമളിയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയാണിത്. അതേ സമയം കുമളിയില്‍ മഴ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അരിക്കൊമ്പനെ കൊണ്ടുവരുന്നത് കണക്കിലെടുത്ത് കുമളിപഞ്ചായത്തില്‍ ഇടുക്കി സബ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

 

 

 

Latest News