സുഡാനില്‍നിന്ന് ഒഴിപ്പിച്ച 15 മലയാളികള്‍ കൂടി കൊച്ചിയിലെത്തി

കൊച്ചി- ആഭ്യന്തര കലാപം തുടരുന്ന സുഡാനില്‍നിന്ന് ഒഴിപ്പിച്ച 15 മലയാളികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി.  ജിംഷിത്ത് കരീം, വിജിത്ത് പനക്കപറമ്പില്‍, ഹസീന ഷെറിന്‍, സജീവ് കുമാര്‍, സുബാഷ് കുമാര്‍, റജി വര്‍ഗ്ഗീസ്, സന്തോഷ് കുമാര്‍, അനീഷ് നായര്‍, ജോസ് ഷൈനി, ജോസഫ് ജിന്നത്ത്, സുരേഷ് കുമാര്‍, വിന്‍സന്റ് ടിന്റ്റ, സെബിന്‍ വര്‍ഗ്ഗീസ്, രാധാകൃഷ്ണന്‍ വേലായുധന്‍, വേങ്ങന്നൂര്‍ നാരായണ അയ്യര്‍ കൃഷ്ണന്‍ എന്നിവരാണ് ബംഗളൂരുവില്‍നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഇവരെ നോര്‍ക്ക അധികൃതര്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍നിന്ന് സൗദിയിലെ ജിദ്ദ വഴിയാണ് വെള്ളിയാഴ്ച ഇവര്‍ ബംഗളൂരുവില്‍എത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News