Sorry, you need to enable JavaScript to visit this website.

കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന  ആറ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

തിരുവനന്തപുരം-മധുര ഡിവിഷന് കീഴില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറ് ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി. ഒരു ട്രെയിന്‍ വഴി തിരിച്ച് വിടും. കോവില്‍പ്പെട്ടി, കുമാരപുരം, വാന്‍ചി മണിയാന്‍ചി സ്റ്റേഷനുകള്‍ക്കിടയിലെ സബ്വേ നിര്‍മ്മാണത്തെ തുടര്‍ന്നാണ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുന്നത്.
തിരുച്ചെന്തൂരില്‍ നിന്ന് ഉച്ചയ്ക്ക് 12.20 ന് പുറപ്പെടുന്ന പാലക്കാട് ജംഗ്ഷന്‍ എക്സ്പ്രസ് (16732), പാലക്കാട് നിന്നു രാവിലെ 6 ന് പുറപ്പെടുന്ന തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് (16731) എന്നിവ മേയ് 3 മുതല്‍ 17 വരെ ഡിണ്ടിഗലിനും തിരുച്ചെന്തൂരിനും ഇടയില്‍ സര്‍വീസ് റദ്ദാക്കി. പാലക്കാട് എക്‌സ്പ്രസ് (16732) ഈ ദിവസങ്ങളില്‍ ഡിണ്ടിഗലില്‍ നിന്ന് വൈകിട്ട് 6 ന് സര്‍വീസ് ആരംഭിക്കും. തിരുച്ചിറപ്പള്ളി ജംഗ്ഷനില്‍ നിന്ന് രാവിലെ 7.20 ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22627), തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് രാവിലെ 11.35 ന് പുറപ്പെടുന്ന തിരുച്ചിറപ്പള്ളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22628) എന്നിവ മേയ് 3 മുതല്‍ 17 വരെ വിരുതുനഗറിനും തിരുവനന്തപുരത്തിനും ഇടയില്‍ സര്‍വീസ് റദ്ദാക്കി. തിരുവനന്തപുരം  തിരുച്ചിറപ്പള്ളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ വൈകിട്ട് 4.10 ന് വിരുതുനഗറില്‍ നിന്നു സര്‍വീസ് ആരംഭിക്കും.
 

Latest News