വീടിന്റെ പുറത്ത് കിടന്നുറങ്ങുകയായിരുന്ന വൃദ്ധനെ വെട്ടിക്കൊലപ്പെടുത്തി


ചെന്നൈ - വെല്ലൂരില്‍ വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന 65കാരനെ അജ്ഞാതര്‍ വെട്ടിക്കൊന്നു. കാഡ്പാഡി ലത്തേരി സ്വദേശിയായ ശെല്‍വമാണ് കൊല്ലപ്പെട്ടത്.  രാത്രി മദ്യപിച്ച് ലക്കുകെട്ട് വീട്ടിലേക്കെത്തിയ ശെല്‍വത്തെ മകള്‍ വീട്ടില്‍ കയറ്റിയില്ല. വീടിന്റെ വരാന്തയില്‍ കിടന്നാണ് ഉറങ്ങിയത്. രാവിലെ വാതില്‍ തുറന്നുനോക്കുമ്പോള്‍ വരാന്തയില്‍ വെട്ടേറ്റുമരിച്ചു കിടക്കുന്നതാണ് കണ്ടത്. തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലത്തേരി പൊലീസെത്തി നടപടികള്‍ സ്വീകരിച്ചു. കൃഷിഭൂമിയിലേക്കുള്ള ജലവിതരണം സംബന്ധിച്ച് ശെല്‍വവും അയല്‍ക്കരായ ചിലരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ വൈരാഗ്യമാണോ കൊലപാതകത്തിന് കാരണമെന്ന്ത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.

 

Latest News