തിരുവനന്തപുരം - സമീപഭാവിയിൽ കേരളവും ബി.ജെ.പി ഭരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബി.ജെ.പിയെ സംബന്ധിച്ച് ദക്ഷിണേന്ത്യയിൽ മാറ്റത്തിനുള്ള സമയമാണിതെന്നും തിരുവനന്തപുരത്തെ മാരാർജി ഭവൻ സന്ദർശിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു.
കേരളത്തിലെ ബി.ജെ.പി പ്രവർത്തകർ പൊതുപ്രവർത്തനത്തിനിടെ ഒരുപാട് ത്യാഗം സഹിക്കുന്നുണ്ടെന്നറിയാം,.നിങ്ങളുടെ പ്രവർത്തനം ഇനിയും ഫലപ്രദമായി തുടരണം. ഒരു എം.എൽ.എ പോലും ഇല്ലെങ്കിലും ബി.ജെ.പി പ്രവർത്തകർ കേരളത്തിനായി നിരന്തരം പ്രവർത്തിക്കുകയാണ്. സമീപഭാവിയിൽ ബിജെപി കേരളം ഭരിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നുംഗോവ മുഖ്യമന്ത്രി വ്യക്തമാക്കി.
ഗോവയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതിനും സമാനമായി കേരളത്തിലും ബി.ജെ.പി അധികാരം പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പറഞ്ഞിരുന്നു.