Sorry, you need to enable JavaScript to visit this website.

പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് എൻജിനീയറിങ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പാലക്കാട് - കരിമ്പുഴ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു എൻജിനീയറിംഗ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളജിലെ നാലാം വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിദ്യാർത്ഥികളായ കടമ്പഴിപ്പുറം ആലങ്ങാട് ചെരിപ്പുറത്ത് വീട്ടിൽ ഹൈദ്രോസിന്റെയും നബീസത്തുൽ മുസിയയുടെയും മകൻ ഫഹദ് (21), കൊല്ലങ്കോട് നെൽമണി എൽ.പി സ്‌കൂളിനു സമീപത്തെ കറുപ്പു സ്വാമിയുടെയും ബേബിയുടെയും മകൻ ആദർശ് (24) എന്നിവരാണ് മരിച്ചത്.
 പാറക്കടവിൽ വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. പത്തിലേറെ സഹപാഠികൾക്കൊപ്പമാണ് ഇരുവരും പുഴയിലേക്ക് പോയത്. പുഴയിലിറങ്ങിയ ഫഹദ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഫഹദിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. നഹിദ, മാജിദ, ഹാമിദ് എന്നിവരാണ് ഫഹദിന്റെ സഹോദരങ്ങൾ. അഭിലാഷാണ് ആദർശിന്റെ സഹോദരൻ.

Latest News