Sorry, you need to enable JavaScript to visit this website.

പോപ്പുലര്‍ ഫ്രണ്ടില്‍നിന്ന് അഞ്ച് കോടി ഈടാക്കി നല്‍കണമെന്ന് കെഎസ്ആര്‍ടിസി

കൊച്ചി-പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലിലെ അക്രമത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹരജിനല്‍കി. ഹര്‍ത്താലില്‍ കനത്ത നാശനഷ്ടമുണ്ടായെന്ന്  ഹൈക്കോടതി നിയോഗിച്ച ക്ലെയിംസ് കമ്മീഷണര്‍ക്ക് മുന്നില്‍ നല്‍കിയ ഹരജിയില്‍  കെഎസ്ആര്‍ടിസി വ്യക്തമാക്കി.
അഞ്ചു കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായി. 10 ജീവനക്കാര്‍ക്കും ഒരു യാത്രക്കാരനും പരിക്കേറ്റു. 58 ഓളം ബസ്സുകള്‍ക്കും കേടുപാടു പറ്റി. ഇതിന്റെ നഷ്ടപരിഹാരം പോപ്പുലര്‍ ഫ്രണ്ടില്‍നിന്ന് ഈടാക്കി നല്‍കണമെന്നും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അഡ്വ. ദീപു തങ്കന്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23നാണ് പോപ്പലര്‍ ഫ്രണ്ട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News