ഖദീജ മൻസിലിൽ നിഹാദ് പിടിയിൽ; കാർ വാടകക്കെടുത്ത് മറിച്ചു വിറ്റ കേസിലെ പ്രതി 

കണ്ണൂർ- കാർ വാടകക്ക് കൊണ്ടുപോയി മറച്ചു വിറ്റ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി. മയ്യിൽ നാറാത്ത് കുമ്മായകടവ് സ്വദേശി ഖദീജ മൻസിലിൽ ഏ പി. നിഹാദിനെ (24) യാണ് കണ്ണപുരം ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ വീട് വളഞ്ഞാണ് പ്രതിയെ പോലീസ് പിടികൂടിയത്.
          കഴിഞ്ഞവർഷം നവംബറിൽ കണ്ണപുരം സ്വദേശിനിയുടെ കാർ വാടകക്കെടുത്ത ശേഷം പ്രതി മലപ്പുറം സ്വദേശിക്ക് ഉടമ അറിയാതെ മറിച്ചു വിൽക്കുകയായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ടു ഉടമയെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾക്ക് പരിയാരത്തും കണ്ണൂർ സിറ്റിയിലും കേസ് നിലവിലുള്ളതായി പോലീസ് അറിയിച്ചു.
 

Latest News