കരിപ്പൂരിൽ ഒന്നരകോടിയുടെ സ്വർണം പിടികൂടി

കൊണ്ടോട്ടി-  കരിപ്പൂർ വിമാനത്താവളം വഴി    ശരീരത്തിനുള്ളിൽ  ഒളിപ്പിച്ചു കടത്തിയ  ഒന്നര കോടിയുടെ  രണ്ടര കിലോ സ്വർണം രണ്ടു യാത്രക്കാരിൽ നിന്ന് എയർ കസ്റ്റംസ്  ഇന്റലിജൻസ്  പിടികൂടി.  എയർ  ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് കാന്തപുരം  കൊള്ളൊന്നുമ്മൽ  മഞ്ഞൻ  മുഹമ്മദ് അഫ്‌നാസിൽ (23) നിന്നും 1147 ഗ്രാം തൂക്കം  വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂളുകളും സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം  പട്ടർകുളം സ്വദേശ പറയങ്ങാടൻ  യാസിമിൽ (27) നിന്നും 1567 ഗ്രാം തൂക്കം  വരുന്ന സ്വർണ മിശ്രിതമടങ്ങിയ അഞ്ചു ക്യാപ്‌സൂളുകളുമാണ് പിടി കൂടിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. പിടിച്ചെടുത്ത സ്വർണത്തിന് ഒന്നര കോടി വില വരും.
 

Latest News