സോണിയാഗാന്ധി 'വിഷകന്യക'  - ബിജെപി എം.എല്‍.എ 

ബംഗളുരു-കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പേഴ്സണുമായ സോണിയാഗാന്ധിയെ 'വിഷകന്യക' എന്ന് ആക്ഷേപിച്ച് ബിജെപി നേതാവ്. കര്‍ണാടക ബിജെപി എംഎല്‍എ ബസനഗൗഡ യത്നാല്‍ ആണ് സോണിയാഗാന്ധിയെ അധിക്ഷേപിച്ചത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്രമോിയെ വിഷപ്പാമ്പ് എന്നു വിളിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.വ്യാഴാഴ്ച കല്‍ബുര്‍ഗിയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഖാര്‍ഗെയുടെ വിവാദ പരാമര്‍ശം. 
 

Latest News