നടി സാമന്തയ്ക്ക് പിറന്നാൾ ദിനത്തിൽ ക്ഷേത്രം പണിത് ആരാധകൻ; സ്വർണ നിറമുള്ള പ്രതിഷ്ഠ

ഹൈദരാബാദ് - നടി സാമന്തയുടെ പേരിൽ വീട്ടിൽ ക്ഷേത്രം ഒരുക്കി ആരാധകൻ. ആന്ധ്രാപ്രദേശിലാണ് സംഭവം. സാമന്തയുടെ 36-ാം പിറന്നാൾ ദിനമായ ഇന്ന് ക്ഷേത്രം തുറക്കുമെന്ന് ആരാധകൻ പറഞ്ഞതായി ഒരു ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തു. സാമന്തയുടെ രൂപത്തിൽ, സ്വർണനിറമുള്ള കൂറ്റൻ പ്രതിഷ്ഠയാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചത്. 
 താരത്തിന്റെ തലയുടെ ഭാഗമാണ് നിർമിച്ചിരിക്കുന്നത്. സാമന്തയ്ക്കുള്ള ഈ പിറന്നാൾ സമ്മാനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സാമന്ത ഏറ്റവും അവസാനം അഭിനയിച്ച ശാകുന്തളം എന്ന ചിത്രമാണ് ക്ഷേത്രം പണിയാൻ തനിക്ക് പ്രചോദനമായതെന്ന ആരാധകൻ പറഞ്ഞു. താൻ ഇന്നേവരെ നടിയെ നേരിട്ട് കണ്ടിട്ടില്ല പക്ഷേ, അവരുടെ സിനിമ മാത്രമല്ല അവരെ മൊത്തത്തിൽ തനിക്ക് ഇഷ്ടമാണ്. സാമന്ത ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ തന്നെ ആകർഷിക്കാറുണ്ടെന്നും ആരാധാകൻ പറഞ്ഞു.

Latest News