റിയാദ് - എട്ടു മാസത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡുകളില്‍ 12,79,920 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇക്കാലയളവില്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 19,507 പേരും നിയമ വിരുദ്ധ മാര്‍ഗത്തില്‍ രാജ്യം വിടുന്നതിന് ശ്രമിച്ച 809 പേരും നിയമ ലംഘകര്‍ക്ക് സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത 2186 വിദേശികളും 417 സൗദികളും പിടിയിലായി. 3,30,459 നിയമ ലംഘകരെ എട്ടു മാസത്തിനിടെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.






