ഇന്ത്യന്‍ സ്‌കൂളിലെ താമസക്കാര്‍ സംതൃപ്തര്‍, മന്ത്രി മുരളീധരന്‍ സന്ദര്‍ശിച്ചു

ജിദ്ദ- സുഡാനില്‍നിന്ന് ഒഴിപ്പിച്ച് ജിദ്ദയിലെത്തിച്ച ഇന്ത്യക്കാരുടെ ട്രാന്‍സിറ്റിന് ഒരുക്കിയ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ (ബോയ്‌സ് സ്‌കൂള്‍) മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് താമസക്കാര്‍ പറഞ്ഞു. അല്‍പം മുമ്പ് ഇവരെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു.
വീട്ടിലെത്തിയ അനുഭവമാണെന്നാണ് പലരും തന്നോട് പറഞ്ഞതെന്ന് മുരളീധരന്‍ ട്വീറ്റ് ചെയ്തു. വളണ്ടിയര്‍മാരുടെ സേവനത്തെ പ്രകീര്‍ത്തിക്കുന്നു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും റിയാദ് എംബസിയും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News