വന്‍ ലാഭം വാഗ്ദാനം ചെയ്ത് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത പോലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍

ഒറ്റപ്പാലം - വന്‍ ലാഭം വാഗ്ദാനം ചെയ്ത് 93 പവന്‍ സ്വര്‍ണവും പണവും വാങ്ങി വഞ്ചിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ മലപ്പുറം തവനൂര്‍ മനയില്‍ സ്വദേശി ആര്യശ്രീ (47) യാണ് അറസ്റ്റിലായത്. മുംബൈയില്‍ സ്ഥിരതാമസമാക്കിയ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93 പവന്‍ സ്വര്‍ണ്ണവും  ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 25,000 രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഒറ്റപ്പാലം സ്വദേശിയില്‍ നിന്ന് പണം വാങ്ങിയത്.  93 പവന്‍ നല്‍കിയാല്‍ ഒരുവര്‍ഷം മൂന്ന് ലക്ഷം രൂപ നല്‍കാമെന്നും സ്വര്‍ണം മടക്കി നല്‍കാമെന്നും ഉറപ്പ് നല്‍കിയാണ് പഴയന്നൂര്‍ സ്വദേശിനിയെ കബളിപ്പിച്ചത്. നിക്ഷേപ തുകയും പലിശയും ലഭിക്കാതായതോടെ ഇരുവരും ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ആര്യശ്രീ അറസ്റ്റിലായത്. ഇവരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

 

Latest News