ബിഷപ്പുമാരുടെ യോഗത്തില്‍ സ്ത്രീകള്‍ക്കും വോട്ടവകാശം, പോപ്പിന്റെ സുപ്രധാന പ്രഖ്യാപനം

വത്തിക്കാന്‍- ബിഷപ്പുമാരുടെ യോഗത്തില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കും വോട്ട് ചെയ്യാമെന്ന സുപ്രധാന തീരുമാനവുമായി പോപ്പ് ഫ്രാന്‍സിസ്. ഇതുവരെ സ്ത്രീകള്‍ക്ക് കാണികളായി മാത്രമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നത്.  ഒക്ടോബറിലാണ് ബിഷപ്പുമാരുടെ യോഗം ആരംഭിക്കുക. പുതിയ തീരുമാന പ്രകാരം സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കും.
സ്ത്രീകളെ രണ്ടാം തരമായി മാത്രമാണ് വത്തിക്കാന്‍ പരിഗണിക്കുന്നതെന്ന് കാലങ്ങളായി വിമര്‍ശനം ഉന്നയിച്ചിരുന്ന  ഒരുവിഭാഗം പോപ്പിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. സിനഡുകളിലെ വോട്ടവകാശത്തിനുവേണ്ടി വനിതകള്‍ വര്‍ഷങ്ങളായി ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇത് പരിഗണിച്ചാണ് ് മാര്‍പാപ്പ സുപ്രധാന തീരുമാനം കൈക്കോണ്ടത്.
1960ല്‍ വന്ന സഭാ പരിഷ്‌കാരങ്ങള്‍ക്കുശേഷം ലോകമെങ്ങുമുള്ള ബിഷപ്പുമാരെ റോമിലേക്ക് വിളിക്കുകയും വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും വോട്ട് രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പുതിയ മാറ്റം അനുസരിച്ച് മതപരമായ നടപടികളില്‍ അഞ്ച് സിസ്റ്റര്‍മാര്‍ക്കും വോട്ട് അവകാശം ലഭിക്കും. കൂടാതെ 70 ബിഷപ്പ് ഇതര അംഗങ്ങളെ സിനഡില്‍ നിയമിക്കാനും പോപ്പ് ഉത്തരവിട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളായിരിക്കണമെന്നും പോപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവര്‍ക്കും വോട്ട് അവകാശം നല്‍കിയിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News