Sorry, you need to enable JavaScript to visit this website.

വിയോജിപ്പുകളാണ് ബി.ജെ.പി നേതാക്കളോട് പറഞ്ഞത്, വിവാദത്തിൽ പ്രതികരിച്ച് ഹുസൈൻ മടവൂർ

കോഴിക്കോട്- ബി.ജെ.പി നേതാക്കൾ തന്നെ ഇങ്ങോട്ട് വിളിച്ച് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നുവെന്നും വിയോജിപ്പുകളെല്ലാം തുറന്നുപറഞ്ഞാണ് അവരുമായുള്ള സംസാരം അവസാനിപ്പിച്ചതെന്നും കേരള നദ് വത്തുൽ മുജാഹിദീൻ നേതാവ് ഡോ. ഹുസൈൻ മടവൂർ. ബി.ജെ.പിയുടെ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ നേതാക്കൾ തന്നെ വന്നുകണ്ടതുമായി ബന്ധപ്പെട്ട വിവാദത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 
ചെറിയ പെരുന്നാൾ ദിവസം രാവിലെയാണ് ബി.ജെ.പി പ്രതിനിധി തന്നെ ഫോണിൽ വിളിച്ചത്. ആ സമയത്ത് ഞാൻ വയനാട്ടിലായിരുന്നു. വീട്ടിലെത്താൻ വൈകുന്നേരമാകും എന്ന് പറഞ്ഞപ്പോൾ അവർ ആ സമയത്ത് വരാമെന്ന് പറഞ്ഞു. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഒരു കൗൺസിലർ എന്നിവരും പ്രാദേശികമായുള്ള എട്ടോളം പേരുമാണ് എത്തിയത്. അതിഥികൾ എന്ന നിലക്കാണ് അവരുമായി സംസാരിച്ചത്. ഇപ്പോൾ ബി.ജെ.പിയോടും കേന്ദ്ര സർക്കാറിനോടും മുസ്ലിംകൾ പറയുന്ന എല്ലാ കാര്യങ്ങളും അവരുമായി പങ്കുവെച്ചു. ന്യൂനപക്ഷങ്ങളുടെ സംവരണം, ആസാദ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് കട്ട് ചെയ്തത്, ഏകസിവിൽ കോഡ്, മുസ്ലിംകൾക്ക് നിർഭയത്വം ആവശ്യമാണ് എന്ന കാര്യങ്ങളെല്ലാം പറഞ്ഞു. അവർ ഇങ്ങോട്ട് വരുമ്പോൾ സ്വീകരിക്കണോ, സംസാരിക്കണോ, അങ്ങോട്ട് പോയി പറയണോ തുടങ്ങിയ വിവാദങ്ങളിലൊന്നും കാര്യമില്ലെന്നും ഹുസൈൻ മടവൂർ പറഞ്ഞു.
കഴിഞ്ഞ ചെറിയ പെരുന്നാൾ ദിവസം കോഴിക്കോട് ജില്ലയിലെ ബി.ജെ.പി നേതാക്കൾ ഹുസൈൻ മടവൂരിനെ സന്ദർശിച്ചതിന് എതിരെ ചിലർ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ സഹചര്യത്തിലാണ് ഹുസൈൻ മടവൂർ വിശദീകരണം നൽകിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News