Sorry, you need to enable JavaScript to visit this website.

വൃക്ക രോഗികള്‍ക്ക് ആശ്വാസം, വീട്ടിലെത്തിയുള്ള ആരോഗ്യവകുപ്പിന്റെ ഡയാലിസിസ് ഇനി എല്ലാ ജില്ലകളിലും

തിരുവനന്തപുരം - ശാരീരിക അവശതകളാലും മറ്റും ആശുപത്രിയില്‍ പോയി ഡയാലിസിസ് ചെയ്യാന്‍ പറ്റാത്ത വൃക്ക രോഗികള്‍ക്ക് ഇനി ആശ്വാസം. രോഗികള്‍ക്ക് വീട്ടില്‍ വെച്ച് തന്നെ ഡയാലിസിസ് നടത്തുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആദ്യഘട്ടത്തില്‍ ജില്ലയിലെ പ്രധാന ആശുപത്രിയിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. രോഗികള്‍ക്ക് കത്തീറ്റര്‍, ഡയാലിസിസ് ഫല്‍യിഡ്, മറ്റ് സാമഗ്രികള്‍ എന്നിവ ആശുപത്രികളില്‍ നിന്ന് ലഭിക്കും. നിലവില്‍ സംസ്ഥാനത്ത് ആയിരത്തോളം രോഗികള്‍ക്കാണ് പെരിറ്റോണിയല്‍ പദ്ധതി പ്രകാരം ചികിത്സ ലഭിക്കുന്നത്. സംസ്ഥാനത്ത് ഒരോ മാസവും 102 ആശുപത്രികളിലും 10 മെഡിക്കല്‍ കോളേജിലുമായി അരലക്ഷത്തോളം രോഗികള്‍ക്കാണ് ഡയാലിസിസ് നടത്തുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലെ ജനറല്‍ ആശുപത്രികള്‍ മുഖേനയും കൊല്ലം, ഇടുക്കി തൊടുപുഴ, പാലക്കാട്, മലപ്പുറം തിരൂര്‍, വയനാട്ടിലെ മാനന്തവാടി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ജില്ലാ ആശുപത്രികള്‍ മുഖേനയുമാണ് വീട്ടില്‍ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് സേവനം ലഭ്യമാകുക.

 

 

 

 

 

Latest News