അച്ഛന്റെ തല്ല് ഭയന്ന് വീടുവിട്ടിറങ്ങിയ 12 വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

കനൂജ് (ഉത്തര്‍പ്രദേശ്) - മയക്കു മരുന്നിന് അടിമയായ അച്ഛന്റെ തല്ല് ഭയന്ന്  വീടുവിട്ടിറങ്ങിയ 12 വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ കനൂജ് ജില്ലയിലാണ്് സംഭവം. 12 വയസുകാരനായ പ്രിന്‍സിനെയാണ് തെരുവ് നായ്ക്കള്‍ കടിച്ചു കീറി കൊന്നത്. പ്രിന്‍സിന്റെ പിതാവ് മയക്കുമരുന്ന് ലഹരിയിലില്‍ ഭാര്യയെയും മകനെയും സ്ഥിരമായി തല്ലുമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും പ്രിന്‍സിനെ പിതാവ് തല്ലി. കൂടുതല്‍ തല്ല് കിട്ടുമെന്ന് കരുതി കുട്ടി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിറ്റേദിവസവും പ്രിന്‍സ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മാതാവ് അന്വേഷിച്ചിറങ്ങിയപ്പോഴാണ് കുട്ടിയുടെ മുതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ ഒഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയത്. 

 

 

 

Latest News