സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവും അഞ്ചു വയസുകാരിയും മരിച്ചു

മരിച്ച അജീര്‍, അപകടത്തിന്റെ ദൃശ്യം


കണ്ണൂര്‍ -കണ്ണാടിപ്പറമ്പ് ആറാംപീടികയില്‍ സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവും അഞ്ചു വയസുകാരിയും മരിച്ചു. കാട്ടാമ്പള്ളി ഇടയില്‍പീടിക സ്വദേശികളായ അജീര്‍ (26), ബന്ധു റാഫിയ (5) എന്നിവരാണ് മരിച്ചത്. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ഇന്നലെ രാത്രിയാണ് അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ ഫാത്തിമ(8)യെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News