വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

തൃശൂര്‍ -നാട്ടികയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.്. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടൈക്കനാലിലേക്ക് വിനോദ യാത്ര പോയി മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ ചരക്കു ലോറിയില്‍ ഇടിയക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ യുവാക്കളെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

 

Latest News