ജിദ്ദ- ഉംറ വിസയിൽ സൗദിയിൽ എത്തിയവർ വിസയിൽ കാലാവധി ഉണ്ടെങ്കിലും നിശ്ചിത തിയ്യതിക്ക് മുമ്പ് രാജ്യം വിടണമെന്ന പ്രചാരണത്തിൽ പുതുമയില്ല. എല്ലാവർഷവും ഹജ് നടപടിക്രമങ്ങൾ തുടങ്ങുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് ഓരോവർഷവും സൗദി അധികൃതർ വ്യക്തമാക്കാറുണ്ട്. ഇത്തവണ ഇക്കാര്യം പ്രത്യേകമായി മന്ത്രാലയം പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ വർഷം ദുൽഖഅദ് 15ന് മുമ്പ് രാജ്യം വിടണം എന്നായിരുന്നു അറിയിച്ചിരുന്നത്. ഇത്തവണ ദുൽഖഅദ് 28ന് മുമ്പ് (ജൂൺ-18) രാജ്യം വിടണമെന്നാണ് നിർദ്ദേശം. ദുൽഖഅദ് വരെയുള്ള ഉംറ സീസൺ സൗദിയിൽ രണ്ടു വർഷം മുമ്പാണ് ആരംഭിച്ചത്. ഇതിന് മുമ്പ് റമദാൻ അവസാനിക്കുന്നതോടെ ഉംറ സീസണും അവസാനിച്ച് ഹജ് ഒരുക്കങ്ങളിലേക്ക് രാജ്യം പ്രവേശിക്കാറുണ്ട്. എന്നാൽ ദുൽഖഅദ് വരെ ഉംറ സീസൺ വന്നതോടെയാണ് ഉംറ വിസയുടെ കാലാവധി ഉണ്ടെങ്കിലും ജൂൺ 18ന് മുമ്പ് മടങ്ങാൻ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. മലയാളികൾ അടക്കമുള്ളവർ വിസയിൽ കാലാവധിയുള്ളതിനാൽ രാജ്യത്ത് തങ്ങാനാകും എന്ന് കരുതുന്നവരാണ്. എന്നാൽ നിശ്ചിത സമയത്തിനകം മടങ്ങിയില്ലെങ്കിൽ ഇവരെ നിയമലംഘകരായ കണക്കാക്കി ശിക്ഷാ നടപടികൾക്ക് വിധേയരാക്കും.
الوكلاء الكرام
— شركة اﻹمتياز ترخيص رقم ( 2 ) (@alemtyaz2office) April 1, 2023
السلام عليكم ورحمة الله وبركاته
نفيدكم علما بأنه وحسب تعليمات وزارة الحج والعمرة لموسم العمرة ١٤٤٤ بأن أخر موعد لمغادرة المعتمرين بتاريخ ٢٩ ذة القعدة ١٤٤٤ مهما كانت مدة التأشيرة أو الصلاحية الممنوحة لهم
عليه نؤكد ضرورة إلتزامكم بالتنبيه على المعتمرين