എല്‍ദോസ് കുന്നപ്പിളളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം - യുവതിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ ജാമ്യത്തില്‍ കഴിയുന്ന പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിളളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം അഡി. ജില്ലാ ജഡ്ജി പ്രസൂണ്‍ മോഹനാണ് ഹര്‍ജി തള്ളിയത്. കോടതി അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്ത് പോകരുതെന്ന വ്യവസ്ഥ ലംഘിച്ച് ഡല്‍ഹിയില്‍ എ ഐ സി സി സമ്മേളനത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. അതേസമയം എം എല്‍ എ ആയതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഔദ്യോഗികമായതും പാര്‍ട്ടിയുടേയും പരിപാടികളില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയിലെ യാത്രാവിലക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എല്‍ദോസ് ഫയല്‍ ചെയ്ത ഹര്‍ജി കോടതി അനുവദിക്കുകയും ചെയ്തു. യുവതിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്‍പ്പിക്കല്‍, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു എല്‍ദോസിനെതിരെയുള്ള പരാതിയില്‍ കേസെടുത്തത്. 

 

Latest News