Sorry, you need to enable JavaScript to visit this website.

ഇലക്ട്രിക്കല്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പാലക്കാട് -  മണ്ണാര്‍ക്കാട് ടൗണിലെ ബേക്കറിയില്‍ ഇലക്ട്രിക്കല്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. മണലടി പാറോക്കോട് ബഷീറിന്റെയും നജ്മത്തിന്റെയും മകന്‍ അഷറഫാണ് മരിച്ചത്. ഇലക്ടിക്കല്‍ ജോലികള്‍ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല.

 

Latest News