VIDEO: ഒന്നും ചിന്തിച്ചില്ല, ഡ്രൈവിംഗ് സ്‌കില്‍ പുറത്തെടുത്ത് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ- യാത്രക്കിടെ പൂഴിമണലില്‍ താഴ്ന്ന യുവജനക്ഷേമ അധ്യക്ഷ ചിന്ത ജെറോമിന്റെ കാര്‍ പുറത്തെടുക്കാന്‍ മന്ത്രി സജി ചെറിയാന്‍ എത്തി. തീരസദസ്സ് പരിപാടി കഴിഞ്ഞു മടങ്ങുന്ന വഴിയാണ് ചിന്താ ജെറോമിന്റെ കാര്‍ മണലില്‍ താഴ്ന്നത്.
വണ്ടി അനങ്ങാതായതോടെ മന്ത്രി സജി ചെറിയാന്‍ സ്റ്റിയറിംഗ് ഏറ്റെടുത്ത് കാര്‍ പൂഴി മണലില്‍ നിന്നും കയറ്റി. മന്ത്രി സജി ചെറിയാന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പറഞ്ഞത്. പഴയ ഡ്രൈവിംഗ് സ്‌കില്‍ ഒന്ന് പുറത്തെടുത്തെന്നാണ് മന്ത്രി സംഭവത്തെക്കുറിച്ച് വിവരിച്ചത്. ഇതിന്റെ വീഡിയോയും മന്ത്രി പങ്കുവെച്ചു.

 

Latest News