കേരളത്തിലേതു പോലെയാകും ബി. ജെ. പി കര്‍ണാടകയിലെന്ന് ഡി. കെ. ശിവകുമാര്‍

ബെംഗളൂരു- കര്‍ണാടകയിലെ ബി. ജെ. പിയുടെ അവസ്ഥ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേതിന് തുല്യമാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി. കെ. ശിവകുമാര്‍. ബി. ജെ. പിയെ പരാജയപ്പെടുത്തുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് മാത്രമല്ല കര്‍ണ്ണാടകയിലെ ജനങ്ങളും വലിയ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
 
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നു പറഞ്ഞ ഡി. കെ ശിവകുമാര്‍ കേരളവും തമിഴ്നാടും ആന്ധ്രാപ്രദേശും ഉള്‍പ്പെടെ ബി. ജെ. പിയെ പുറത്ത് നിര്‍ത്തിയിരിക്കുകയാണെന്നും കര്‍ണാടകയില്‍ മൂന്നര വര്‍ഷം അവസരം നല്‍കിയെങ്കിലും അവര്‍ പൂര്‍ണ പരാജയമാണെന്നും ചൂണ്ടിക്കാട്ടി.

Latest News