Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുഡാൻ രക്ഷാ ദൗത്യം; ഇന്ത്യക്കാരുട ആദ്യ സംഘം ദല്‍ഹിക്ക് തിരിച്ചു, സൗദിക്ക് നന്ദി പറഞ്ഞ് മന്ത്രി വി.മുരളീധരന്‍

ജിദ്ദ- സംഘര്‍ഷം തുടരുന്ന സുഡാനില്‍നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ കാവേരി ദൗത്യത്തില്‍ ജിദ്ദയില്‍ എത്തിച്ച 367 ഇന്ത്യക്കാര്‍ ദല്‍ഹിയിലേക്ക് യാത്ര തിരിച്ചു. രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇന്ത്യന്‍ സംഘത്തെ യാത്രയാക്കി.
പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയില്‍ എത്തി വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തിലാണ് ഇവര്‍ ദല്‍ഹിക്ക് പോയത്.
വിമാനം ബുധനാഴ്ച രാത്രി ഒന്‍പതോടെ ദല്‍ഹിയിലെത്തും. അഭിമാനവും ആഹഌദവും നല്‍കുന്ന നിമിഷമാണിതെന്ന് മന്ത്രി വി. മുരളീധരന്‍ ട്വീറ്റ് ചെയ്തു.

രക്ഷാ ദൗത്യത്തിന് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും നല്‍കിയ സൗദി മന്ത്രാലയത്തിന് മന്ത്രി നന്ദി രേഖപ്പെടുത്തി. ദൗത്യത്തെ ഓരോ ഘട്ടത്തിലും പിന്തുണക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമഡിക്കും വി.മുരളീധരന്‍ നന്ദി പറഞ്ഞു. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വി. മുരളീധരന്‍ നേതൃത്വം നല്‍കുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയില്‍ തുടരുകയാണ്.

 

Latest News