സുഡാനില്‍നിന്നെത്തുന്ന മലയാളികളെ കേരള സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും

ന്യൂദല്‍ഹി- സുഡാനില്‍നിന്നെത്തുന്ന ഇന്ത്യക്കാരുടെ ആദ്യസംഘത്തില്‍പെട്ട മലയാളികള്‍ക്കായി എല്ലാ സൗകര്യങ്ങളും കേരള ഹൗസില്‍ ഒരുക്കും. മലയാളികളെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ കേരളത്തില്‍ എത്തിക്കും. മലയാളികളുടെ താമസവും ഭക്ഷണവും കേരള ഹൗസില്‍ ഏര്‍പ്പാടാക്കുമെന്ന് കെ.വി. തോമസ് അറിയിച്ചു.
അഭിമാനവും ആഹ്ലാദവും നല്‍കുന്ന നിമിഷമെന്ന് വി. മുരളീധരന്‍ ജിദ്ദയില്‍ പ്രതികരിച്ചു. രക്ഷാ ദൗത്യത്തിന് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും നല്‍കിയ സൗദി മന്ത്രാലയത്തിന് മന്ത്രി നന്ദി രേഖപ്പെടുത്തി.  ദൗത്യത്തെ ഓരോ ഘട്ടത്തിലും പിന്തുണക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വി. മുരളീധരന്‍ നന്ദി പറഞ്ഞു. നാവികസേനയുടെ ഐന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വി.മുരളീധരന്‍ നേതൃത്വം നല്‍കുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയില്‍ തുടരുകയാണ്.

 

Latest News