VIDEO തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദോശ ചുട്ട് പ്രിയങ്കാ ഗാന്ധി, വൈറല്‍ വീഡിയോ

മൈസൂരു- കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹോട്ടലില്‍ കയറി ദോശയുണ്ടാക്കിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മൈസൂരുവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയ പ്രിയങ്ക ഗാന്ധി ഹോട്ടലിന്റെ അടുക്കളയില്‍ കയറി ദോശ ചുടുകയായിരുന്നു. മൈസൂരുവിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടലുകളിലൊന്നായ മൈലാരി ഹോട്ടലിലാണ് പ്രിയങ്ക ഗാന്ധി ഭക്ഷണം കഴിക്കാനെത്തിയത്.
രാവിലെ പൗരാണിക ഹോട്ടലുകളിലൊന്നായ മൈലാരിയിലെ ഹോട്ടലുടമകള്‍ക്കൊപ്പം ദോശ ചുട്ടു.സത്യസന്ധതയുടെയും കഠിനാധ്വാനത്തിന്റെയും സംരഭത്തിന്റെയും ഉജ്വല ഉദാഹരണം. നിങ്ങളുടെ മാന്യമായ ആതിഥ്യത്തിന് നന്ദി. ദോശ വളരെ രുചികരമായിരുന്നു- പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ഹോട്ടല്‍ ജീവനക്കാരുമായി സംഭാഷണത്തിലേര്‍പ്പെടുകയും ഹോട്ടലുടമയ്ക്കും കുടുംബത്തിനുമൊപ്പം സെല്‍ഫി എടുക്കുകയും ചെയ്ത ശേഷമാണ് പ്രിയങ്ക മടങ്ങിയത്. സംഭവത്തിന്റെ വീഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിലും ഷെയര്‍ ചെയ്തു.

 

Latest News