Sorry, you need to enable JavaScript to visit this website.

ശിഹാബ് ചോറ്റൂരിനെ സന്ദര്‍ശിച്ച് മടങ്ങിയ മലയാളി വാഹനമിടിച്ച് മരിച്ചു

റിയാദ്- ഇന്ത്യയിൽനിന്ന് ഹജ് നിർവഹിക്കാൻ കാൽനടയായി പുറപ്പെട്ട ശിഹാബ് ചോറ്റൂരിനെ കണ്ടു മടങ്ങിയ മലപ്പുറം സ്വദേശി വാഹനമിടിച്ച് മരിച്ചു. വണ്ടൂർ കൂരാട് സ്വദേശി അബ്ദുൽ അസീസാ(47)ണ് മരിച്ചത്. അൽ റാസിൽനിന്ന് ശിഹാബിനെ സന്ദര്‍ശിച്ച ശേഷം തിരിച്ചുപോയ അസീസിനെ റോഡ് മുറിച്ചുകടക്കവെ വാഹനമിടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിയാദിന് സമീപത്തുള്ള റിയാദ് അല്‍  ഖബറയിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. രാത്രി പന്ത്രണ്ടുമണിയോടെയാണ് മരണം സംഭവിച്ചത്.  മരിച്ച അസീസിന്റെ ഭാര്യ: ഹഫ്‌സത്ത്. മക്കൾ: താജുദ്ദീൻ, മാജിദ്, ശംസിയ. നടപടിക്രമങ്ങള്‍ക്ക് അല്‍ റാസ് കെ.എം.സി.സി നേതൃത്വം നല്‍കുന്നുണ്ട്. 


 

Latest News