മകന്റെ നാല് വയസ്സുള്ള ഇരട്ട കുട്ടികള്‍ക്ക് നേരെ  ലൈംഗിക അക്രമം, മുത്തശ്ശന് ജീവ പര്യന്തം 

ആലപ്പുഴ-മകന്റെ നാല് വയസുള്ള ഇരട്ട കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുത്തശ്ശനെ കോടതി ജീവവപര്യന്തം തടവിന് വിധിച്ചു. ചുനകര സ്വദേശിയായ 60 കാരനെയാണ് കോടതി 33 വര്‍ഷം കഠിന തടവിനും 95,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇയാള്‍ മകന്റെ നാല് വയസുള്ള ഇരട്ട പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. മൂത്രമൊഴിക്കാന്‍ പ്രയാസം നേരിട്ടതിനെത്തുടര്‍ന്ന് കുട്ടികളെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മുത്തച്ഛന്റെ ക്രൂരത പുറത്തറിയുന്നത്. പരിശോധനയ്ക്കിടയില്‍ മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറോടാണ് കുട്ടികള്‍ പീഡന വിവരം പറഞ്ഞത്. പിന്നാലെ തന്നെ മുത്തശ്ശനെ അറസ്റ്റ് ചെയ്തു. നൂറനാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 15 സാക്ഷികളെ വിസ്തരിച്ചാണ് വിചാരണവേളയില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
 

Latest News