Sorry, you need to enable JavaScript to visit this website.

വില്യം രാജകുമാരന്‍ ഫലസ്തീന്‍ സന്ദര്‍ശിക്കും

അധിനിവിഷ്ട ജറൂസലം- വില്യം രാജകുമാരന്‍ അടുത്തയാഴ്ച ഇസ്രായിലും ഫലസ്തീന്‍ പ്രദേശങ്ങളും സന്ദര്‍ശിക്കും. ബ്രിട്ടീഷ് രാജകുടുംബത്തില്‍നിന്നുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.
70 വര്‍ഷം മുമ്പ് ഫലസ്തീന്‍ കയ്യേറി ഇസ്രായില്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ മേഖല ഭരിച്ചിരുന്നത് ബ്രിട്ടനായിരുന്നു. ലീഗ് ഓഫ് നേഷന്‍സ് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പതിറ്റാണ്ട് കാലം മേഖല ഭരിച്ച ബ്രിട്ടനാണ് സംഘര്‍ഷത്തിന്റെ വിത്തുപാകി ഇസ്രായിലിന് വഴി തുറന്നത്.
36-കാരനായ വില്യം രാജുകുമാരന്‍ തിങ്കളാഴ്ചയാണ് മേഖലയില്‍ പര്യടനം ആരംഭിക്കുക. കഴിഞ്ഞ ഏപ്രിലില്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ പത്‌നി കേറ്റ് അദ്ദേഹത്തോടൊപ്പമുണ്ടാവില്ല.
അധിനിവിഷ്ട ജറൂസലമിനെ ഇസ്രായില്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചതിനു പിന്നാലെ  അറബ് രോഷം തുടരുന്നതിനിടയിലാണ് വില്യം രാജകുമാരന്റെ സന്ദര്‍ശനം. വില്യം രാജകുമാരന്റെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്ന് കെന്‍സിംഗ്ടണ്‍ പാലസ് വൃത്തങ്ങള്‍ അറിയിച്ചു.
 
 

Latest News