നടൻ മാമുക്കോയയ്ക്ക് അതീവ ഗുരുതരം; ഹൃദയാഘാതത്തിനൊപ്പം തലച്ചോറിൽ രക്തസ്രാവവും

കോഴിക്കോട് - ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമൂക്കോയയുടെ നില ഗുരുതരാവസ്ഥയിൽ. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് ആരോഗ്യ സ്ഥിതി വഷളാകാൻ കാരണം.
തിങ്കളാഴ്ച മലപ്പുറം വണ്ടൂരിൽ ഫുട്‌ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്.


 

Latest News