Sorry, you need to enable JavaScript to visit this website.

നാല് ഫോണുകളില്‍ ഒരേ അക്കൗണ്ട് ഉപയോഗിക്കാം, പുതുമയുമായി വാട്‌സ്ആപ്പ്

ന്യൂദല്‍ഹി- ഒന്നിലധികം ഫോണുകളില്‍ ഒരേ അക്കൗണ്ട് ഉപയോഗിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി വാട്‌സ്ആപ്പ്. മള്‍ട്ടിഡിവൈസ് ഓഫര്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയാണെന്ന് അറിയിച്ചുകൊണ്ടാണ് കമ്പനി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍  വെബ് ബ്രൗസറുകളിലും ടാബ്‌ലെറ്റുകളിലും ഡെസ്‌ക്‌ടോപ്പുകളിലും വാട്ട്‌സ്ആപ്പുമായി ലിങ്ക് ചെയ്യുമ്പോള്‍ നാല് ഡിവൈസുകള്‍ ഉപയോഗിക്കാമെന്നതു പോലെ ഇനി ഫോണുകളും ലിങ്ക് ചെയ്യാം.
ലിങ്ക് ചെയ്തിരിക്കുന്ന ഓരോ ഫോണും വാട്ട്‌സ്ആപ്പിലേക്ക് വേറെ തന്നെ കണക്ട് ചെയ്യപ്പെടും.
കഴിഞ്ഞ വര്‍ഷമാണ് ആഗോളതലത്തില്‍ ഉപയോക്താക്കള്‍ക്ക് എല്ലാ ഉപകരണങ്ങളിലും ഒരേസമയം സന്ദേശമയക്കാനുള്ള സൗകര്യം വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഒരേ നിലയിലുള്ള സ്വകാര്യതയും സുരക്ഷയും നിലനിര്‍ത്തിക്കൊണ്ട് സുഗമമായി സന്ദേശമയക്കാന്‍ സാധിക്കുമെന്നതാണ് കമ്പനി പറയുന്ന സവിശേഷത.
സ്വകാര്യ സന്ദേശങ്ങള്‍, മീഡിയ, കോളുകള്‍ എന്നിവ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ടാണ് ലിങ്ക് ചെയ്തിരിക്കുന്ന ഓരോ ഫോണും വാട്ട്‌സ്ആപ്പിലേക്ക് സ്വതന്ത്രമായി കണക്റ്റ് ചെയ്യപ്പെടുകയെന്ന് കമ്പനി വ്യക്തമാക്കി. നിങ്ങള്‍ ഉപയോഗിച്ചിരുന്ന പ്രാഥമിക ഫോണ്‍ ദീര്‍ഘകാലത്തേക്ക് നിഷ്‌ക്രിയമാണെങ്കില്‍ എല്ലാ സഹ ഉപകരണങ്ങളില്‍നിന്നും ലോഗ് ഔട്ട് ആകുകയും ചെയ്യും.
സഹ ഉപകരണങ്ങളായി ഫോണുകള്‍ ലിങ്ക് ചെയ്യപ്പെടുന്നത് സന്ദേശമയക്കല്‍ കൂടുതല്‍ എളുപ്പമാക്കുമെന്ന് വാട്‌സ്ആപ്പ് അവകാശപ്പെടുന്നു.  സൈന്‍ ഔട്ട് ചെയ്യാതെ തന്നെ ഫോണുകള്‍ മാറുകയും ഉപയോക്താക്കള്‍ക്ക് നിര്‍ത്തിയിടത്ത് നിന്ന് ചാറ്റുകള്‍ തുടരുകയും ചെയ്യാം. ചെറുകിട ബിസിനസ്സ് ഉടമയാണെങ്കില്‍  അതേ ബിസിനസ് അക്കൗണ്ടിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണുകളില്‍നിന്ന് നേരിട്ട് മറുപടി നല്‍കാന്‍ മറ്റു ജീവനക്കാര്‍ക്ക് കഴിയും.
പുതിയ അപ്‌ഡേറ്റ് ആഗോളതലത്തില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വരും ആഴ്ചകളില്‍ തന്നെ എല്ലാവര്‍ക്കും ലഭ്യമാകും.
സഹ ഉപകരണങ്ങളിലേക്ക് ലിങ്ക് ചെയ്യുന്നതിന് നിലവിലുള്ളതിനേക്കാള്‍ ഏളുപ്പമുള്ള മറ്റൊരു രീതിയും വരും ആഴ്ചകളില്‍ അവതരിപ്പിക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിനുപകരം ഉപകരണങ്ങള്‍ ലിങ്ക് ചെയ്ത്  പ്രവര്‍ത്തനക്ഷമമാക്കാന്‍ ഫോണില്‍ ഉപയോഗിക്കാവുന്ന കോഡ് ലഭ്യമാക്കും. ഇതിനായി വാട്‌സ്ആപ്പ് വെബില്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ മതിയാകും. സമീപ ഭാവിയില്‍തന്നെ വാട്‌സ്ആപ്പ് വെബില്‍നിന്ന് ഈ ഫീച്ചര്‍ കൂടുതല്‍ സഹ ഉപകരണങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി പറയുന്നു.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News