പതിനാറ് ലക്ഷം പ്രവാസികള്‍ക്ക് സൗദിയില്‍ പുതുതായി ജോലി ലഭിച്ചു, രണ്ട് ലക്ഷം വനിതകള്‍

റിയാദ് - സൗദിയില്‍ പുതുതായി തൊഴില്‍ ലഭിക്കുന്ന വിദേശികളുടെ എണ്ണം വര്‍ധിക്കുന്നു.
പതിനഞ്ചു മാസത്തിനിടെ 16.2 ലക്ഷത്തിലേറെ വിദേശികള്‍ക്ക് സൗദിയില്‍ പുതുതായി തൊഴില്‍ ലഭിച്ചതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുതായി തൊഴില്‍ ലഭിച്ച വിദേശികളില്‍ 14.3 ലക്ഷത്തിലേറെ പേര്‍ പുരുഷന്മാരും 1,97,000 പേര്‍ വനിതകളുമാണ്. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ 36 ലക്ഷം ഗാര്‍ഹിക തൊഴിലാളികളുണ്ട്. ഇക്കൂട്ടത്തില്‍ 26.3 ലക്ഷം പേര്‍ പുരുഷന്മാരും 9,72,000 പേര്‍ വനിതകളുമാണ്. പതിനഞ്ചു മാസത്തിനിടെ പ്രാദേശിക തൊഴില്‍ വിപണിയില്‍ നിരവധി സ്വദേശികള്‍ക്കും വിദേശികള്‍ക്കും തൊഴിലുകള്‍ ലഭിച്ചതാണ് കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സൗദിയില്‍ സ്വദദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തോതിലേക്ക് താഴാന്‍ കാരണം.

പതിനഞ്ചു മാസത്തിനിടെ രാജ്യത്ത് 20.5 ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചതായാണ് കണക്ക്. 2021 നാലാം പാദം മുതല്‍ കഴിഞ്ഞ വര്‍ഷം അവസാന പാദം വരെയുള്ള കാലത്ത് 4,27,000 ലേറെ സ്വദേശികള്‍ പുതുതായി തൊഴില്‍ വിപണിയില്‍ പ്രവേശിച്ചു. ഇക്കൂട്ടത്തില്‍ കൂടുതലും വനിതകളാണ്. പതിനഞ്ചു മാസത്തിനിടെ 2,55,000 സൗദി വനിതകള്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചു. ഇക്കാലയളവില്‍ 1,73,000 സൗദി പുരുഷന്മാര്‍ക്കും പുതുതായി തൊഴില്‍ ലഭിച്ചു.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News