വിമാനത്തില്‍ എയര്‍ഹോസ്റ്റസുമാര്‍ക്ക് മുന്നില്‍ സ്വയംഭോഗം; മാജിക് സ്റ്റിക് കാണിച്ചതെന്ന് റാപ്പര്‍

ന്യൂയോര്‍ക്ക്- വിമാനത്തില്‍ എയര്‍ ഹോസ്റ്റസുമാര്‍ക്ക്  മുന്നില്‍ സ്വയംഭോഗം  ചെയ്ത അമേരിക്കന്‍ റാപ്പ് ഗായകന്‍ ഡിസൈനര്‍ക്കെതിരെ കുറ്റം ചുമത്തി. ടോക്കിയോയില്‍ നിന്ന് മിനിയാപൊളിസിലേക്കുള്ള യാത്രക്കിടെയാണ് സിഡ്‌നി റോയല്‍ സെല്‍ബി മൂന്നാമനെന്ന സംഗീതജ്ഞന്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം നടത്തുകയും ചെയ്തതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 17 ന് ഡെല്‍റ്റ വിമാനത്തിന്റെ ഫസ്റ്റ് ക്ലാസിലാണ് റാപ്പര്‍ പലതവണ നഗ്നത പ്രദര്‍ശിപ്പിച്ചതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വിമാനത്തിലെ ജോലിക്കാര്‍ ഒന്നിലധികം തവണ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. ഇതിനിടയിലാണ് സ്വയം ഭോഗം തുടങ്ങിയത്.  തുടര്‍ന്ന് ഫെഡറല്‍ നിയമം ലംഘിക്കുന്നതായി മുന്നറിയിപ്പ് നല്‍കുന്ന എഫ്എഎ ലംഘന കാര്‍ഡ് നല്‍കി.
ഒടുവില്‍ വിമാനത്തിന്റെ പുറകിലേക്ക് കൊണ്ടുപോയി  രണ്ട് സുഹൃത്തുക്കളുടെ നിരീക്ഷണത്തിലാക്കി.  അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ഇയാള്‍  വിമാനത്തിലെ ജോലിക്കാരോട് മാപ്പ് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജപ്പാനില്‍ വെച്ച് വേണ്ടത്ര മദ്യം കിട്ടിയില്ലെന്നും വിമാനത്തില്‍ കിട്ടിയപ്പോള്‍ അധികം കഴിച്ചുവെന്നുമാണ് എഫ്ബിഐ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പറഞ്ഞത്.
തന്നോട് താല്‍പര്യം കാണിച്ച ഒരു ഫ് ളൈറ്റ് അറ്റന്‍ഡന്റിന് തന്റെ മാജിക് സ്റ്റിക്ക്' കാണിച്ചതാണെന്നും ഇയാള്‍ അവകാശപ്പെട്ടു. 90 ദിവസം വരെ തടവും 500 ഡോളര്‍ പിഴയും ലഭിക്കുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവം വിവാദമായതിനു പിന്നാലെ താന്‍ ലജ്ജിക്കുന്നുവെന്നും ചികിത്സ തേടുകയാണെന്നും സോഷ്യല്‍ മീഡിയയില്‍  നല്‍കിയ പ്രസ്താവനയില്‍ റാപ്പര്‍ പറഞ്ഞിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News