മാങ്ങ പറിച്ചതിന് 10 വയസുകാരനെ വെടിവച്ചു കൊന്നു 

തോട്ടത്തില്‍ കയറി മാങ്ങ പറിച്ചതിന് 10 വയസുകാരനെ ഉടമ വെടിവച്ചു കൊന്നു. ബീഹാറിലെ കഗാരിയിലാണ് സംഭവം. തലക്ക് വെടിയേറ്റ കുട്ടി തല്‍ക്ഷണം മരിച്ചു. കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കവെയാണ് കുട്ടി തോട്ടത്തില്‍ കയറി മാങ്ങ പറിച്ചത്. ഇത് കണ്ട് ആക്രോശിച്ചെത്തിയ ഉടമ കുട്ടിയെ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. തലക്ക് വെടിയേറ്റ കുട്ടി അപ്പോള്‍ തന്നെ മരണപ്പെട്ടു. കുട്ടിയെ കൊന്ന ശേഷം ഉടമ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തോട്ടം ഉടമയെ അന്വേഷിച്ച് പൊലീസ് അയാളുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

Latest News